കവിത
അന്‍വര്‍ ഷാ
ഉമയനല്ലൂര്‍
സത്യന്‍
സ്മാരകം
ആ
കലാപ്രതിഭതന്‍ സ്മരണയെന്നുളളില്‍വ-
ന്നൊരുനുള്ളെനിക്കേകി,ചോദിപ്പുപിന്നെയും
വൈകിയതെന്തെന്‍
കവേ,യെന്റെ
സ്മാരകം
തേടിയെത്താഞ്ഞതെന്തിത്രനാ,ളീവിധം?
പിന്‍തിരിഞ്ഞൊന്നുഞാ,നറിയാതരക്ഷണം-
നിന്നുപോയ്
പ്രിയതാരസ്മാരകത്തില്‍
ദ്രുതം
ആ
മഹാമനുജന്റെ പെരിയചിത്രം
പതിയെ-
പേരുവിളിച്ചതായ്‌ത്തോന്നിയിന്നെന്നെയും!
-2-
വേദിയില്‍നില്‍പ്പതാ;
കവിശ്രേഷ്ഠരേവരും
ചോദ്യരൂപേണയൊ,ന്നെന്നെ-വീക്ഷിച്ചവര്‍
കാവ്യസായാഹ്നമാണെന്നുവ്യക്തം-സ്ഥിരം-
വേദിയാണിവിടുത്തെ,യാദ്യ
വാരത്തെയും
ബഹുമുഖപ്രതിഭതന്നഭിനയമുഹൂര്‍ത്തങ്ങള്‍
സ്മാരക-പ്പൂമുഖഭിത്തിമേല്‍
ക്കാണ്‍കയാല്‍
വീക്ഷിച്ചുസാകൂത,മൊരു
കുട്ടിയെന്നപോല്‍
മോദമോടോരോരോ
ഛായാപടങ്ങള്‍ഞാന്‍.
-3-
വര്‍ണ്ണാഭമായിക്കടന്നെത്തിയൊരു
പുതിയ-
കാലമെന്‍
മഹിയില്‍പ്പതിയെ,യിന്നെങ്കിലും
കൊണ്ടുപോയ്‌ചിന്തയെ,പ്പഴയകാലത്തേയ്ക്കു
മിഴിവുറ്റ
ചിത്രജാലം;
കുളിര്‍ക്കാറ്റുപോല്‍.
സാക്ഷിയായ്‌നിന്നുനീയെത്രനാള്‍
കാലമേ,
പോയലോകത്തിന്റെ
നായകര്‍ക്കൊപ്പവും
അശ്രുതോയത്താല്‍
രചിച്ചു,മായ്ച്ചതിലേറെ
വിശ്രുത
നാമങ്ങള്‍ ധരയിതില്‍പ്പിന്നെയും.
-4-
മണ്ണിലെത്താരങ്ങളായ്
മിന്നിനില്‍ക്കവേ,
പിന്‍വിളികേട്ടപോല്‍
തിരികേനടന്നവര്‍;
ചേര്‍ന്നുനില്‍ക്കുന്നെന്നിടനെഞ്ചിലിന്നിതാ
താഴ്‌മതന്‍
പ്രതിരൂപതാരമോടൊത്തിതാ.
അരുണോദയങ്ങളുണ്ടായെത്രയവനിയില്‍
നിണവര്‍ണ്ണമോടേറെ-യസ്‌തമനങ്ങളും
തൃണതുല്യമായതില്ലൊന്നുപോലും
കലയി-
തെല്ലാംതെളിച്ചെഴുതീടുന്നു
പതിവിലും.
-5-
വര്‍ണ്ണങ്ങള്‍
സുലഭമല്ലായിരുന്നെങ്കിലും
നിര്‍ണ്ണയം!
വര്‍ണ്ണാഭമായ്‌ത്തീര്‍ന്ന
ജീവിതം
മണ്ണിലേയ്ക്കൊടുവില്‍
മറഞ്ഞയാ,നിമിഷവും
കണ്ടുകൊണ്ടെന്നകം
കണ്ണീരണിയവേ,
വിഫലമായില്ലയെന്നറിയുന്നു;
കലകളാല്‍
ജീവിതം
കവിതപോലെഴുതിയ താരമേ,
മരണമില്ലിവിടെയങ്ങേയ്‌ക്കും
സഹചരര്‍-
ക്കാര്‍ക്കുമേ;
ജീവിച്ചിടുന്നു-ഹൃദയങ്ങളില്‍!!
-----------------------------------------------
*തിരുവനന്തപുരം
മ്യൂസിയത്തിനു സമീപമുളള
സത്യന്‍ സ്മാരകത്തില്‍
ആദ്യമായ്
എത്തിച്ചേര്‍ന്ന സന്ദര്‍ഭം
1 comment:
ഹൃദ്യമായി ഈ കവിത
ആശംസകള്‍
Post a Comment