കവിത
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
മഹാത്മജി
വൈദേശികാധിപത്യത്തിന്റെ
ചങ്ങല-
ക്കെട്ടുകള്‍
പൊട്ടിച്ചെറിഞ്ഞൂ മഹാത്മജി
അന്ധകാരത്തില്‍
വലഞ്ഞയീരാജ്യത്തെ,
ബന്ധനത്തില്‍നിന്നു
മുക്തമാക്കി.
വാക്കിന്റെമുന്നില്‍വിറയ്‌ക്കാതെ
ഭാരത-
മക്കള്‍ക്കുണര്‍വ്വേകി
ശക്തരാക്കി
തോല്‍ക്കാതെ
തോളോടുതോള്‍ചേര്‍ത്തുനിര്‍ത്തി
തോക്കെടുത്തോര്‍ത്തന്നെ
പത്തിതാഴ്ത്തി.
കര്‍മ്മത്തിലടിയുറച്ചെന്റെ
രാജ്യത്തിന്റെ
ധര്‍മ്മ-ശാന്തിക്കായി
കാവല്‍നില്‍ക്കേ,
സാമര്‍ത്ഥ്യമായുപയോഗിച്ചു
സര്‍വ്വഥാ
സത്യമെ;ന്നായുധമുക്തിമാര്‍ഗ്ഗം.
വിശ്വമെമ്പാടും
പരന്നൂ പരിത്യാഗ-
ശീലനാം
ഗാന്ധിതന്‍ സ്‌മേരമന്ത്രം
ഒട്ടും
വിലപ്പോയതില്ലയിംഗ്ലീഷുകാര്‍
നമ്മെ
ബന്ധിക്കാന്‍ മെനഞ്ഞ തന്ത്രം.
ഹൃദയത്തിലുയരും
പ്രതീക്ഷപോലൊരുമതന്‍
സമരം
കെടാവിളക്കായ്‌ത്തെളിഞ്ഞു;
മമ
ജന്മനാടിന്റെ സ്വാതന്ത്ര്യലബ്‌ധിയ്ക്കായ്
നമ്മനിറഞ്ഞവര്‍
ചേര്‍ന്നുനിന്നൂ.
ആര്‍ദ്രമനസ്സോടെയുന്മേഷവാഹകന്‍
പിന്നെയുമേറെക്കിനാക്കള്‍
കണ്ടു
പക്ഷെ,യേതോ
ബുദ്ധിമാന്ദ്യംഭവിച്ചയാള്‍
വിഷലിപ്തമാനസത്താല്‍ച്ചതിച്ചു.
ഭാഗീരഥപ്രയത്നത്തില്‍
വിജയിച്ച-
ബാപ്പുവിന്‍
ജീവന്‍ പകുത്തെടുത്തു:
ബിര്‍ലതന്‍മന്ദിരാങ്കണത്തിലാ,
മണിദീപ-
മെന്നേയ്ക്കുമായി
മിഴിയടച്ചു!!
1 comment:
ഉല്‍ക്കൃഷ്ടമായ കവിത
ആശംസകള്‍
Post a Comment