കവിത
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Poem
Anwar Shah Umayanalloor
ഇന്ന് ലോക വനിതാദിനം
സ്‌ത്രീയും
നിശാഗന്ധിയും
നീയൊരു
പാതിരാപുഷ്പം,
നിന്റെ
ജീവിതംതന്നെ
സന്ദേശം
ചാരുതയേകുന്ന
പാരില്‍-നിന്നെ
യോര്‍ത്തിടുന്നീ
നീലരാവില്‍.
* * *
വിരഹിണിയാണുഞാനെന്നും-നിന്നെ-
യറിയിച്ചതേയില്ലൊതുന്നും
വെയിലേറ്റുവാടാന്‍
പിറന്നു-മണ്ണി-
ലീ,വിധിയെന്നും
തുടര്‍ന്നു.
പരിമളമില്ലാത്ത
ജന്മം-നാരി-
യനുഭവിച്ചീടിലധര്‍മ്മം
ചുളിവുകള്‍
വീഴുമീ നേരം-ആരു
വീണ്ടെടുത്തേകുമെന്‍
സ്മേരം?
ശോകേനയെത്തുന്നു
കാലം-നേരില്‍
മരവിച്ചുപോകുന്നു
മോഹം
അറങ്ങിലൊരുപോല്‍
ഹസിച്ചു-പക്ഷെ-
യണിയറയില്‍ഞാന്‍
സഹിച്ചു.
തെല്ലുമേയില്ലാത്മവീര്യം-ശാന്തി-
യേകില്ലെ
ജീവിതാരാമം
കുരുതിനല്‍കുന്നുഞാനെന്നെ-പകര-
മേകുകില്ലിന്നുഞാന്‍
നിന്നെ.
1 comment:
കുരുതിനല്‍കുന്നുഞാനെന്നെ-പകര-
മേകുകില്ലിന്നുഞാന്‍ നിന്നെ.
നന്നായിരിക്കുന്നു കവിത
ആശംസകള്‍
Post a Comment