കവിത അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Poem Anwar Shah Umayanalloor
ജാഗ്രത
ഉണര്‍ന്നുനോക്കുക!
പുതിയൊരുഷസ്സുമായ്
വന്നിതാനില്‍ക്കുന്നു
കാലം
വിശന്ന
വയറിനോടോതേണ്ട മേലില്‍നാം
പശിമറന്നീടുവാന്‍
വേഗം.
കൊലച്ചിരികള്‍
മുഴക്കുവോര്‍ക്കൊക്കെയും
തെളിച്ചേകിടാം
പുതുദീപം
അറച്ചറച്ചെന്തിനായ്നില്‍ക്കു-ന്നുറച്ചുനാം
വിളിച്ചോതുകൈക്യസന്ദേശം.
നിവര്‍ന്നുനില്‍ക്കുക!
അതിവേഗമിനിനമ്മള്‍
കൈവരിക്കേണ്ടതാണൂര്‍ജ്ജം
തുറിച്ചുനോക്കിയോര്‍
ഗ്രഹിക്കട്ടെ,
മേലിലും
വിറച്ചുപോകില്ലെന്ന
സത്യം.
മറഞ്ഞുനില്‍ക്കുവോര്‍
വീണ്ടും ശ്രമിച്ചിടാം
ചതിച്ചുവീഴ്ത്തുവാ-നെന്നാല്‍
മറിച്ചതേയസ്ത്രം
തൊടുക്കേണ്ടയിനി,നമു-
ക്കുടച്ചുവാര്‍ക്കാ-മേകലോകം.
തിരിച്ചെന്തുലാഭമെന്നോര്‍ക്കാതെ,
തമ്മില്‍നാ-
മേകേണ്ടതാത്മവിശ്വാസം
ദിശാബോധമോടേയൊരുമിച്ചുചേരില്‍
നാം
വിശ്വജേതാക്കള്‍ക്കു
തുല്യം.
ഈ
ജഗത്തില്‍പ്പിറന്നൊന്നുപോലുയുവാ-
നാകാതെ
വേദനിക്കുമ്പോള്‍
കുതിരക്കുളമ്പടികള്‍പോലെ
സുദൃഢമായ്-
ത്തീരട്ടെ;
നരധര്‍മ്മശബ്ദം.
No comments:
Post a Comment