കവിത
അന്‍വര്‍ ഷാ
ഉമയനല്ലൂര്‍
മകള്മുകുളം*
കൊച്ചരിപ്പല്ലുകള്തെളിച്ചുനീ,ചിരിച്ചുമറിയുന്നു;
മാതൃമടിത്തൊട്ടിലിന്നുമീപ്പുലര്വേളയില്
തേടുന്നു;
താതലാളന,സ്നേഹാദികള്‍
പിന്നെയു-
മകമെഞാ,നിന്നിളം
തെന്നലുമറിയുന്നു.
അറിയാതൊരുമാത്രയിക്കുരുന്നിലൂടെന്ശൈശ-
വാദികാലവുമേന്തിരഞ്ഞുപോയീടുന്നു,
ചാഞ്ചാടിടുന്നപോല്തോന്നുന്നു:
പ്രകൃതിയെന്‍-
പിഞ്ചോമനയുടെയീകൊഞ്ചലിലലിയുന്നു
പുലര്കാറ്റുപാടവേയുണരുമീകുഡ്മളങ്ങളോടൊ-
ത്തുണരുന്നീകുരുന്നും
മൃദുസൂനസാമ്യം
പടിഞ്ഞാറണയവേയുയരും
തിങ്കളിന്സ്മിതംപോ-
ലറിയുന്നുലകിലിതിന്തങ്കസ്മേരവര്ണ്ണം
ഖിന്നതയെന്നൊന്നതില്ല,യിപ്പൂമുഖംകാണ്കിലോ,
മന്നിതിലില്ലിതുവിധം-സുദിനമാംതീരവും
മാതൃഹൃദയമിന്നരികിലിരുന്നീടിനാല്
വാടുന്നതി-
ല്ലറിയുന്നുയരുംസുരലോകസാമ്യഭാവവും.
* * *
പൊന്മകള്ക്കുകണിയെന്നപോലിന്നുംകിഴക്കാഴി-
മദ്ധ്യേ,കനകകൂമ്പാരമുയര്ന്നിടുന്നുമന്ദം
പ്രിയപുഴകളിലിന്നെഴുതിവയ്ക്കുന്നുവാനം,
സുദിന-
മൊന്നിലണിയുവാനുളളചിലങ്കതന്നീണം
കൈകോര്ത്തുരുമ്മിയിരിപ്പുയിരേകുവാന്പോലു-
മല്പംമടിക്കാത്തയിരുയൗവ്വന,രുചിരകാലം
തഴുകിയെത്തുന്നുണര്വ്വേകുമൊരു,പതംഗഗീതം
ഹൃദന്തത്തിലൂടുയരുന്നപോ,ലെന്നവണ്ണം
കാതോര്ക്കിലതിന്നുമുണ്ടൊരുതാരാട്ടിന്റെയീണം
മാനിയ്ക്കയിന്നതിന്റെയും-സാമൂഹ്യധര്‍മ്മം
വിശ്വൈകശില്പിസൃഷ്ടിച്ച
കരുണതന്പത്മതീര്ത്ഥ-
മഴകേ,താതമിഴികളാണിന്നതിന്പ്രതീകം
കൂടുവിട്ടുണരുമീപ്പുലര്വീചികളലങ്കരിക്കട്ടെ,സര്‍വ്വ-
മോമനേ,യതിന്ചാരെയാണിന്നിരിപ്പതും
സ്തുതിയതിന്നോതിടുന്നിതിലേയകന്നുപോമൊരു
മറുപറവയും,
ചാരത്തെയീനീര്ച്ചോലയും.
* * *
ചിണുങ്ങിക്കൊണ്ടിടയ്ക്കിടെത്തേടുമീ,യോമലാള്‍
പിണങ്ങിനേടുന്നതാംദുഗ്ദ്ധംനുണയവേ,
മൃദുലകാരുണ്യമായ്,
നിന്
കാവല്കാണ്മുഞാന്
ലളിതമായീസ്മിതംസകലതുമുണര്ത്തുന്നു
മനതാരില്പുതിയപുലര്ചിത്രങ്ങള്
നിഴല്‍നീക്കി
യെഴുതുന്നു,സ്മരണീയവര്ണ്ണങ്ങളാലിവള്
കൊതുച്ചുപോകുന്നിതേനൃതുക്കള്പോലിവിടെനി-
ന്നുദിച്ചുമറയാതെ;
തുടര്ച്ചയായീടുവാന്
തിടുക്കമായീടുന്നു;
തിരക്കില്‍ഞാന്‍
നില്ക്കിലും
സുകൃത-നരജീവിതസ്സുഖമറിഞ്ഞീടുവാന്
ഹൃതന്തമേ,
മധുരമായ്പകര്ന്നിടൂ
പതിവുപോല്‍
കഴിവതുംസ്പന്ദനം
കാതുകള്‍ക്കിമ്പമായ്
പിന്നെയെന്ജീവിതലതയൊന്നില്ചാര്ത്തുവാന്
ഭിന്നതകൂടാതെ;
നല്കുനീ,സുഗന്ധവും
സ്മരിച്ചുപോയ്
നിന്നിലെനിന്നെയേന്ബഹുവിധം
ധന്യമായ്ത്തീര്ന്നിടുന്നെന്കാവ്യജീവിതം!!
-------------------------------------------------
*തങ്കിടുമാണി
എന്നുവിളിപ്പേരുളള പൊന്മകള്-ആയിഷാ
സുല്‍ത്താനയെക്കുറിച്ച്
2 comments:
പ്രിയ ഷാ,
ഒരിയ്ക്കല്‍ നമുക്ക് നഷ്ടപ്പെട്ട ശൈശവവും, ബാല്ല്യവും,കൌമാരവും പലപ്പൊഴും നമ്മുടെ മക്കളിലൂടെ തിരികെ ലഭിയ്ക്കുന്നു..
ഹൃദ്യമായിരിക്കുന്നു കവിത
ഇഷ്ടപ്പെട്ടു
ആശംസകള്‍
Post a Comment