കവിത
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
സ്നേഹിതാനുഭവ..
ശൗരിതന്‍
നയന,മതേഗാത്രമത്രമേല്
സൗമ്യം
ശുഭസ്മിതരൂപം;
തേജോമയം!
ആരിതെന്‍
മുന്നില്‍നില്‍ക്കുന്നതാമീ,മഹാ-
തേജസ്വി!
കൈകൂപ്പിനില്‍പ്പിതേന്‍
സാദരം.
ഹേമവര്‍ണ്ണംപോല്‍
നിറഞ്ഞൂപ്രഭ;
യതിന്-
മീതെയായേനറിഞ്ഞിന്നു-തിരുഹിതം
വീണുപോയ്
ചരണാംബുരുഹ യുഗ്മത്തിലേ-
നറിയാതെ
തല്‍ക്ഷണം;
മന്ദം
വിടര്‍ന്നകം.
വിധിശാസനാല്‍വന്നരികിലായ്
നിന്നതോ,
മമ
മുക്തസംഭ്രമ മനഃചഞ്ചലത്തിനോ?
തത്ര
തവചാരെ ചിരിതൂകിയെത്രപേര്
കൃത്യമായര്ത്ഥിച്ചിതേന്-പരിപാഹിമാം.
അനന്തരം
മൃദുമന്ദഹാസംവിടര്ന്നുടന്
തൃക്കൈകള്‍
മൂര്‍ദ്ധാവില്‍വച്ചൂ ഗദാഗ്രജന്‍
ഹൃദയപരിതാപവുമൊന്നായ്
ശമിച്ചുടന്‍
ഗുരുചരണപത്മേ
നമിച്ച പ്രതീതിയില്‍.
ധര്‍മ്മപരമാനസ
സന്നിധിയില്‍നില്‍ക്കവേ,
ഖിന്നതയെല്ലാമലിഞ്ഞുപോയ്,
ധന്യനായ്
പിന്നാലെവന്നു
ചിതാനന്ദ,മതിശക്ത-
തുല്യമായ്ത്തീര്‍ന്നുടല്‍
നീങ്ങിയെന്നാധികള്
മുഖാംബുജംകണ്ടു
ലയിച്ചുനില്ക്കുന്നയെന്
ലംബിതഹാര,മല്പംതാഴ്ന്നു;
പിന്നെയും
ജഗന്നാഥഭാവമില്ലതികരുണമാം
നയന-
മാവോളമേന്‍നോക്കി
നിന്നുവത്യാദരം
വൈരേണ
പോകുന്നന്നതാരാണുതിരികെ,പി-
ന്നൊരുദിനമാ,സ്മിതാസ്യത്തേയറിയുകില്‍?
കൈരാതവേഷമണിഞ്ഞുചെന്നീടിലും
വൈകാതെയാകുമാരുംമര്ത്യജാതിയില്.
പ്രപഞ്ചൈക
കര്‍ത്താ,
തിരുമുമ്പിലടിയന്നു-
മിത്ഥം
നമിക്കുവാനായതേ,യത്ഭുതം!
ഏനരുണപങ്കജം
കണ്ടുമതിയായതി-
ല്ലറിയാതുണര്ന്നുപോയ്,ഭൂതലേ;യീവിധം!!