- ഉദയമാവുക -
വൃത്തനിബദ്ധമായ പദ്യങ്ങളും കവിതകളും ഇഷ്ടപ്പെടുന്നുവെങ്കില്‍ അനുവാചകര്‍ക്ക് സ്നേഹാദരങ്ങളോടെ സ്വാഗതം.
Tuesday, 4 June 2013
പുതിയ കാവ്യസമാഹാരം -ഉദയമാവുക- ഉടന്‍ പ്രസിദ്ധീകരിക്കുന്നു.
- ഉദയമാവുക -
Monday, 3 June 2013
വിദ്യാലയത്തിലേയ്ക്ക് (സുസ്മൃതി) - കവിത - അന്‍വര്‍ ഷാ ഉമയനല്ലൂര്‍ - VIDYALAYATHILEYKKU (Poem)- Anwar Shah Umayanalloor
കവിത
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Poem
Anwar Shah Umayanalloor
വിദ്യാലയത്തിലേയ്ക്ക്
നാടിന്
നിനവുകള്‍ തൊട്ടുണര്‍ത്തുന്നതാം
കൊച്ചു,ഗ്രാമീണവിദ്യാലയത്തില്‍
ബാല്യത്തിലാദ്യമായെത്തിയതിന്നുമെന്‍
സ്മൃതിയില്‍
മധുവായ്നിറഞ്ഞിടുന്നു.
മോടിയില്‍ക്കോടിധരിച്ചുഞാനച്ഛന്റെ-
കൈപിടിച്ചന്നു
നടന്നുമന്ദം
പാടവരമ്പിലൂടക്കരയ്ക്കെത്തവേ,
കണ്ടുഞാനെന്നാദ്യ*വിദ്യാലയം.
ഒരുചെറുചാറ്റല്‍മഴയുടെതാളത്തി-
നൊപ്പമെന്നുളളില്‍നിറഞ്ഞു
ഹര്‍ഷം;
അന്നു
വിദ്യാലയമുറ്റത്തൊരായിരം
മുത്തുമണികള്‍
ചൊരിഞ്ഞുവര്‍ഷം.
അത്ഭുതത്താല്
നയനങ്ങള്‍നിറഞ്ഞുപോ-
'യൊന്നാംതര'ത്തിലിരുന്നനേരം
ഇന്നുമെന്നോര്‍മ്മയി,ലാചാര്യവാത്സല്യ-
വദനംനിറച്ചിടുന്നാ-സുദിനം.
പലരും
വിതുമ്പിക്കരഞ്ഞു,
മറ്റുളളവ-
രരികത്തു
നിശ്ശബ്ദരായിരിക്കെ,
പ്രഥമദിനത്തിലെന്‍
പേരുചോദിച്ചാദ്യ-
മധുരംപകര്‍ന്നുതന്നദ്ധ്യാപകന്‍.
ഹൃദയത്തെ
മെല്ലെത്തലോടുന്ന പാഠങ്ങ-
ളൊന്നായിഞങ്ങള്‍
പഠിച്ചു-പിന്നെ,
ഓരോ
ഋതുക്കളുമതുപോലെതന്നെയ-
ന്നെത്രയോകാര്യമുണര്‍ത്തിയെന്നെ.
ഗുരുനാഥനോതിയോരുപദേശമിന്നുമെ-
ന്നകതാരിലുയരുന്നു;
ജന്മപുണ്യം:
“അക്ഷരത്തെറ്റുവരുത്താതിരിക്കുവാന്‍
ശ്രദ്ധിച്ചിടേണ”മെന്നുളളവാക്യം.
എത്ര
തിരക്കുകള്‍ക്കുളളിലായാലുമി-
ന്നുളളില്‍ത്തെളിയുമാ തൂവെളിച്ചം
അറിവിന്റെ
ബാലാക്ഷരങ്ങള്‍ പഠിപ്പിച്ച-
യാദ്യവിദ്യാലയാചാര്യസൂക്തം.
-----------------------------------------
*ഉമയനല്ലൂര്‍-പേരയം
പി.വി.യൂ.പി.
സ്കൂള്‍
Subscribe to:
Posts (Atom)
ജീവിതം...ഈവിധം.. (അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ...
-
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ...
-
Poem - ANWAR SHAH UMAYANALLOOR umayanalloor.blogspot.com കവിത ...
-
IhnX A³hÀ jm Dab\ÃqÀ amXrlrZbw hÀ®§Ä amªpt]mbnþa®nÂþ taml§Ä aqIambn XIcpaolr¯nent...