എഴുത്തുകാരി ശ്രീമതി. കമലാ സുരയ്യ വിടവാങ്ങിയിട്ട് ഇന്ന് നാല് വര്‍ഷം.
കവിത
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Poem
Anwar Shah Umayanalloor
പ്രിയ
സുരയ്യാ..
പാടിക്കഴിഞ്ഞപോലെങ്ങുമാഞ്ഞു
നീ,
വാടിത്തളര്ന്നതി,ന്നേനറിഞ്ഞു
സ്നേഹച്ചിറകു
മുറിഞ്ഞുവീണു;
നിന്റെ
നീര്മാതളത്തി,ന്നിലകൊഴിഞ്ഞു.
സ്മരണയിലെന്നും
നിറഞ്ഞുനില്ക്കും
നിന്റെ
പ്രിയതര കൃതികളെ,ന്നൂര്ജ്ജമാക്കും
ആ
ദിവ്യസ്പര്ശം കൊതിക്കെ
ചിത്തം;
തവ
തൂലികയായിപ്പരിണമിക്കും.
കൂര്ത്തമുള്വേലികള്ത്തീര്ത്തു-ചിലര്‍-
നിന്റെ
നേര്ത്തവിലാപങ്ങളാസ്വദിക്കെ,
വേദനയൂറുന്ന
നിന്മിഴികള്
മമ
ഹൃത്തിലുണര്ത്തിയതര്ത്ഥനകള്.
നിന്സ്വരമാധുരി
മങ്ങിനില്ക്കേ
കാവ്യകൈരളി
കണ്ണീരണിഞ്ഞിരുന്നു
ഞങ്ങള്ക്കുനീ,യമ്മയായിരുന്നു
നന്മ,യുളളവര്‍
നിന്നെയറിഞ്ഞിരുന്നു.
ചന്ദനം
ചാലിച്ചതിന് സുഗന്ധം
നിന്റെ
സുന്ദരകൃതികളില് തങ്ങിനില്ക്കേ,
നിന്ഹൃദന്തത്തി-ന്നിഴമുറിഞ്ഞു
ഞങ്ങളൊരുപാടുവൈകിയടുത്തുവന്നു.
സ്നേഹം
കവര്‍ന്നു,നീ
യാത്രയായി,
നിന്റെ
ദീപ്തസ്മരണകള്‍ ബാക്കിയായി
മിഴിവുളള
വാക്കുകള്‍ പൂര്‍ണ്ണമാക്കി:
ഈ
ധരയില്നീ,യൊരുസ്മൃതികമലമായി.
1 comment:
ദീപ്തസ്മരണകളുണര്ത്തും വരികള്‍.....
Post a Comment