കവിത
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
ഇന്ന്
പ്രാര്‍ത്ഥനപോലും
പലര്‍ക്കും-ഇന്ന്
സ്വാര്‍ത്ഥനിവേദനമാകെ
കൈകൂപ്പിനില്‍ക്കെനാംചാരെ-ദൈവം
കൈവീശിയകലുന്നു
ദൂരെ.
ഹൃദ്യബന്ധങ്ങള്‍
മറഞ്ഞു-നമ്മള്‍
സ്നേഹസുഗന്ധം
മറന്നു
കരുണയില്ലാത്തലോകത്തില്‍-ജനം
കരുണാമയനെത്തിരഞ്ഞു.
ത്യാഗത്തിന്‍
മൂര്‍ദ്ധാവില്‍ വീണ്ടും-ദുഷ്‌ടര്‍
മുള്‍ക്കിരീടങ്ങള്‍
ചാര്‍ത്തുന്നു
ഒന്നുമറിയാത്തപോലെ-ലോകം
കണ്ടിട്ടു
കണ്ണടയ്ക്കുന്നു.
ചിത്തത്തിലിത്തിള്‍
നിറഞ്ഞോര്‍-നഗ്ന-
സത്യങ്ങള്‍
മൂടിവയ്ക്കുന്നു
ജീവിതകാലം
മറന്നോര്‍-ഇന്ന്
ഞാനെന്ന
ഭാവം പകര്‍ന്നു.
പായല്‍
പരന്നൂകിടക്കും-ചില
കായല്‍പ്പരപ്പുകള്‍പോലെ
മാനവചിന്താസരിത്തില്‍-പല
കന്മഷങ്ങള്‍
നിറയുന്നു.
മനസ്സിലെക്കളപറിക്കാതെ-ചില-
രുലകിന്റെ
കരള്‍ പിളര്‍ക്കുന്നു
ഉരുളുന്ന
കാലചക്രത്തില്‍-നിന്നും
കാലുകളൂരിമാറ്റുന്നു.
വായ്‌മൂടിനില്‍ക്കാതെ
കാലം-നമു-
ക്കെത്രയോ
പാഠങ്ങളേകി
ചിന്തകുറഞ്ഞവരെന്നാല്‍-അതി-
ലന്ധവിശ്വാസം
പരതി.
വേനലില്‍
വേഴാമ്പലാകും-മര്‍ത്യര്‍
മഴയില്‍
മതിമറന്നാടും
പ്രകൃതിയോതുന്ന
വേദാന്തം-വെറും
പ്രാകൃതമെന്നു
നിനയ്‌ക്കും.
ആശകള്‍
പുഴപോലൊഴുകെ-മാരി-
വില്ലുപോല്‍
ജീവിതം മായും
ഇനിയില്ലവസരമൊന്നും-എന്ന-
യറിവോടിവിടുന്നൊഴിയും.
ജീവിതപാഠഹൃദിസ്ഥര്‍-എത്ര
ധര്‍മ്മസന്ദേശം
പകര്‍ന്നു
കണ്‍മുന്നില്‍
കണ്ടകാര്യങ്ങള്‍
അതിനെല്ലാമുപരിയായ്‌ത്തീര്‍ന്നു.
നന്മവിതച്ചവരിന്നും-മര്‍ത്യ-
സ്‌മൃതികളില്‍
മിന്നിനില്‍ക്കുന്നു
തിന്മയില്‍
മുങ്ങിക്കുളിച്ചോ-രാകെ
ഭൂതകാലത്തില്‍
പൊലിഞ്ഞു.
ജീവനിന്നസ്തമിച്ചെന്നാല്‍-പിന്നെ
അര്‍ത്ഥമുണ്ടാകിലെന്തര്‍ത്ഥം
നന്മതന്‍
സിംഹാസനത്തില്‍-നമ്മ-
ളില്ലെങ്കില്‍
ജീവിതം വ്യര്‍ത്ഥം.
1 comment:
നന്മവിതച്ചവരിന്നും-മര്‍ത്യ-
സ്‌മൃതികളില്‍ മിന്നിനില്‍ക്കുന്നു
തിന്മയില്‍ മുങ്ങിക്കുളിച്ചോ-രാകെ
ഭൂതകാലത്തില്‍ പൊലിഞ്ഞു.
നന്മയുള്ള നല്ലൊരു കവിത
ആശംസകള്‍
Post a Comment