കവിത
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
പ്രണാമം
വാജിപോലതിവേഗമെന്നുമെന്‍
ചിന്തകള്‍
ശ്രീജയതിലകമണിഞ്ഞുമുന്നേറുവാന്‍
സജ്ജനപാലകര്‍ക്കൊരുപോലെ,സ്വീകാര്യ-
തേജോമയനേ,
നമിപ്പിതാ
മുമ്പിലേന്‍.
നവ
പ്രാതഃസന്ധ്യാകിരണങ്ങളുയരുമെന്‍
മനതാരിതില്‍
നിറയുന്നുനിന്നാനനം
കമനീയ
പൂവാടിയില്‍നിന്നുയര്‍ന്നപോല്‍
ശലഭമായ്‌പ്പാറിടുന്നറിയാതെയെന്മനം.
കാരസ്‌ക്കരത്തിന്റെ,
നീരിറ്റ
രസനപോല്‍
മാറ്റിയെന്‍
വദനമൊരുകാലമാര്‍ദ്രകം
വിസ്‌മൃതിയില്‍ത്താഴ്ന്നകന്നുവിന്നാകുല-
സത്യങ്ങളാകെയുമെന്നമട്ടായ്,
ദ്രുതം.
ഞെട്ടറ്റിടാതെയെന്‍സ്‌മരണകള്‍
സന്തത-
സഹചാരിയായി,മാറ്റീടുന്നു
നിന്‍വരം
തൊട്ടേനറിഞ്ഞിടുന്നഴകാര്‍ന്ന
ലതികകള്‍
നട്ടുവളര്‍ത്തിടാന്‍
നീട്ടുന്ന തിരുകരം.
സുസ്ഥിതിക്കായ്
കേണപേക്ഷിച്ചരാവുകള്‍
സ്‌മരണയിലിന്നുംനിറയുമീവേളയില്‍;
വീഴ്‌ത്തുന്നിടയ്‌ക്കിന്നുമീനിണത്തുളളികള്‍
ചേണറ്റകാലമേ:
നോവേറ്റ
ചിന്തകള്‍.
1 comment:
മനോഹരമായ വരികള്‍
ആശംസകള്‍
Post a Comment