Monday 31 December 2012

ഇത്...എന്റെ പെങ്ങള്‍ (കവിത) - അന്‍വര്‍ ഷാ ഉമയനല്ലൂര്‍ - Ith.. Ente Pengal (Poem)-Anwar Shah Umayanalloor




          കവിത          അന്‍വര്‍ ഷാ ഉമയനല്ലൂര്‍




ഇത്..എന്റെ പെങ്ങള്‍*

"യത്ര നാര്യസ്‌തു പൂജ്യന്തേ രമന്തേ തത്ര ദേവതാ"

എത്ര സുസ്‌മിതദായകം; ചേതോഹരമീകാവ്യസൂനം
അറിയുക! മേലിലെങ്കിലുംനാമിതിന്‍ പാവനസ്ഥാനം
നിന്ദിക്കയാണിന്ത്യയില്‍ ശ്രീതിലകമായിരുന്ന കാര്യം
ആരിഹ! വ്യര്‍ത്ഥമാക്കുന്നവനിതന്‍ പാവനസ്‌മേരം?

തകര്‍പ്പെടുന്നോരിവിടധികരിച്ചീടുകയാണെന്ന,സത്യം
സ്‌മരിക്കപ്പെടാതിരിക്കരുതാരുമേയെന്ന സദ്‌വാക്യം-
ഹനിക്കപ്പെടുന്നതെ,ന്തിന്ത്യാതനൂജരുമെന്നചോദ്യം;
തനിക്കുബാധകമല്ലെന്നപോലിരിപ്പൂദരലോഭലോകം.

ചികിത്സയാദ്യാവശ്യമീ,ചിത്തരോഗഗ്രസ്ഥര്‍ക്കുനൂനം
ദുഗ്ദ്ധവര്‍ണ്ണമാണെന്നു നിനയ്‌ക്കുന്നതാരന്ധകാരം
ക്രുദ്ധരായിട്ടുകാര്യമെന്തിഹ,യാദ്യ,കാവലാണു ഭേദം
അശ്രദ്ധകാട്ടിക്കെടുത്താതിരിക്കവേണമീ,തൂവെളിച്ചം.

നാളിതുവരെയില്ലാതിരുന്നപോലുള്ളെത്ര ദുഷ്‌കൃതം
തോളുരുമ്മിക്കടന്നെത്തുന്ന വേദിയായിന്നു ഭാരതം
ചേതന വേദനിപ്പിക്കുവോരീജന്മനാടിന്റെ നെഞ്ചകം
ഛേദിച്ചിടുന്നു; നിന്‍ തിരുസന്നിധിയിലായിന്നീവിധം.

കേവലം നീറലായ്‌മാറിയിന്നു നാരികള്‍തന്‍ജാതകം
ക്രൂരകൃത്യങ്ങളാലളന്നുനീക്കുന്നരീതിതന്നെ പാതകം
കാതരഹൃദയസ്‌പന്ദങ്ങളായ്‌ത്തീരുമീ സ്‌ത്രീജീവിതം
ശ്രീ പോയ്‌മറഞ്ഞൊരു താരമായ്‌പ്പൊലിയുന്നീവിധം.

തിരിഞ്ഞുനോക്കുകിലറിഞ്ഞിടും ചെയ്‌തതാകെയും
തറഞ്ഞിരുപ്പുണ്ടതില്‍പ്പലതിലിന്നാകവേ; വൈകൃതം
തിരിച്ചറിച്ചഞ്ഞ,തൊന്നാകെനീക്കണം-തമ്മിലേവരും
ചിരിച്ചുതളളുവാനുളളതല്ലിതും; കാത്തുകൊളളണം.

ക്രൂരകാഹളംമുഴക്കി മുന്നേറുവോര്‍ക്കില്ലിന്നുപഞ്ഞം
പെണ്മനം തകര്‍ക്കുകമാത്രമാ,ണിവര്‍ക്കെന്നുമുന്നം
കണ്‍മൂടിനില്‍ക്കാതെ കാവലാളാകണംനമ്മളെന്നും
ഝടിതിപ്രതികരിപ്പിന്‍ ജന്മനാടേ;യതുനിന്റെധര്‍മ്മം.
--------------------------------------------------------------
ഡല്‍ഹിയില്‍ ബസ്സിനുളളില്‍വച്ച് ക്രൂരതയുടെ ബലിയാടായിത്തീര്‍ന്ന
പാവം സഹോദരി (2012 ഡിസംബര്‍)

1 comment:

Cv Thankappan said...

"കണ്‍മൂടിനില്‍ക്കാതെ കാവലാളാകണംനമ്മളെന്നും
ഝടിതിപ്രതികരിപ്പിന്‍ ജന്മനാടേ;യതുനിന്റെധര്‍മ്മം."
നല്ലൊരു നാളെയ്ക്കുള്ള തിളക്കമുള്ള വരികള്‍
ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍

ജീവിതം...ഈവിധം.. (അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

 ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ...