Monday, 31 December 2012

ഇത്...എന്റെ പെങ്ങള്‍ (കവിത) - അന്‍വര്‍ ഷാ ഉമയനല്ലൂര്‍ - Ith.. Ente Pengal (Poem)-Anwar Shah Umayanalloor




          കവിത          അന്‍വര്‍ ഷാ ഉമയനല്ലൂര്‍




ഇത്..എന്റെ പെങ്ങള്‍*

"യത്ര നാര്യസ്‌തു പൂജ്യന്തേ രമന്തേ തത്ര ദേവതാ"

എത്ര സുസ്‌മിതദായകം; ചേതോഹരമീകാവ്യസൂനം
അറിയുക! മേലിലെങ്കിലുംനാമിതിന്‍ പാവനസ്ഥാനം
നിന്ദിക്കയാണിന്ത്യയില്‍ ശ്രീതിലകമായിരുന്ന കാര്യം
ആരിഹ! വ്യര്‍ത്ഥമാക്കുന്നവനിതന്‍ പാവനസ്‌മേരം?

തകര്‍പ്പെടുന്നോരിവിടധികരിച്ചീടുകയാണെന്ന,സത്യം
സ്‌മരിക്കപ്പെടാതിരിക്കരുതാരുമേയെന്ന സദ്‌വാക്യം-
ഹനിക്കപ്പെടുന്നതെ,ന്തിന്ത്യാതനൂജരുമെന്നചോദ്യം;
തനിക്കുബാധകമല്ലെന്നപോലിരിപ്പൂദരലോഭലോകം.

ചികിത്സയാദ്യാവശ്യമീ,ചിത്തരോഗഗ്രസ്ഥര്‍ക്കുനൂനം
ദുഗ്ദ്ധവര്‍ണ്ണമാണെന്നു നിനയ്‌ക്കുന്നതാരന്ധകാരം
ക്രുദ്ധരായിട്ടുകാര്യമെന്തിഹ,യാദ്യ,കാവലാണു ഭേദം
അശ്രദ്ധകാട്ടിക്കെടുത്താതിരിക്കവേണമീ,തൂവെളിച്ചം.

നാളിതുവരെയില്ലാതിരുന്നപോലുള്ളെത്ര ദുഷ്‌കൃതം
തോളുരുമ്മിക്കടന്നെത്തുന്ന വേദിയായിന്നു ഭാരതം
ചേതന വേദനിപ്പിക്കുവോരീജന്മനാടിന്റെ നെഞ്ചകം
ഛേദിച്ചിടുന്നു; നിന്‍ തിരുസന്നിധിയിലായിന്നീവിധം.

കേവലം നീറലായ്‌മാറിയിന്നു നാരികള്‍തന്‍ജാതകം
ക്രൂരകൃത്യങ്ങളാലളന്നുനീക്കുന്നരീതിതന്നെ പാതകം
കാതരഹൃദയസ്‌പന്ദങ്ങളായ്‌ത്തീരുമീ സ്‌ത്രീജീവിതം
ശ്രീ പോയ്‌മറഞ്ഞൊരു താരമായ്‌പ്പൊലിയുന്നീവിധം.

തിരിഞ്ഞുനോക്കുകിലറിഞ്ഞിടും ചെയ്‌തതാകെയും
തറഞ്ഞിരുപ്പുണ്ടതില്‍പ്പലതിലിന്നാകവേ; വൈകൃതം
തിരിച്ചറിച്ചഞ്ഞ,തൊന്നാകെനീക്കണം-തമ്മിലേവരും
ചിരിച്ചുതളളുവാനുളളതല്ലിതും; കാത്തുകൊളളണം.

ക്രൂരകാഹളംമുഴക്കി മുന്നേറുവോര്‍ക്കില്ലിന്നുപഞ്ഞം
പെണ്മനം തകര്‍ക്കുകമാത്രമാ,ണിവര്‍ക്കെന്നുമുന്നം
കണ്‍മൂടിനില്‍ക്കാതെ കാവലാളാകണംനമ്മളെന്നും
ഝടിതിപ്രതികരിപ്പിന്‍ ജന്മനാടേ;യതുനിന്റെധര്‍മ്മം.
--------------------------------------------------------------
ഡല്‍ഹിയില്‍ ബസ്സിനുളളില്‍വച്ച് ക്രൂരതയുടെ ബലിയാടായിത്തീര്‍ന്ന
പാവം സഹോദരി (2012 ഡിസംബര്‍)

Friday, 30 November 2012

ഒരു യാത്രാമൊഴി - അന്‍വര്‍ ഷാ ഉമയനല്ലൂര്‍ - Anwar Shah Umayanalloor




ഒരു യാത്രാമൊഴി
(പ്രിയപ്പെട്ട ബാലചന്ദ്രന്‍നായര്‍ അവര്‍കള്‍ക്ക്*)


സ്തുത്യര്‍ഹസേവനത്തിന്റെ സമാപ്തിയില്‍
നിസ്തുല സ്നേഹത്തിന്‍ ഭാഷയിലോതുമീ-
ചെറു-യാത്രാമംഗളംസ്വീകരിച്ചാലുമെന്‍
നയനാര്‍ദ്രകാവ്യപ്പൊരുളിന്നറിഞ്ഞാലും.

കര്‍മ്മജ്ഞനായിരുന്നങ്ങെ,ന്നറിയുവോര്‍-
ക്കാകെയുംവേണ്ടിയേനെഴുതിയോരീരടി
വായിക്കെയറിയാതെയിടറുന്നു, മമശബ്ദ-
മെന്നപോല്‍സഹചരര്‍തന്‍കണ്ഠനാളവും.

ഹ്ലാദമോടൊരുമിച്ചവര്‍നമ്മള്‍-പലകാല-
ദേശങ്ങളകമേയൊരുമിച്ചു ചേര്‍ത്തവര്‍
വളര്‍ത്തിയോരതുപോലിതുവരെയീരമ്യ-
ഹാര്‍ദ്ദബന്ധം: തുടര്‍ന്നീടുന്നസോദരര്‍.

വര്‍ഷങ്ങളെത്രകടന്നുപോയ് ഝടിതിയി-
ലെന്നറിഞ്ഞീടുന്നതിന്‍ സാക്ഷിയേവരും
തുടരട്ടെ!യലിവാര്‍ന്ന ജീവിത വീഥിയില്‍
താവക സുസ്‌മേരവദനവുമായ്;സുഖം.

അനന്തകാലത്തിന്റധീശ്വരാ, കൃപയേക-
യിത്രനാളുംനീ കനിഞ്ഞപോല്‍സന്തതം
നന്മതന്‍ യാത്രാമൊഴിയാണിതെങ്കിലും
ധര്‍മ്മനാഥാ! വാഴ്ത്തിടുന്നിതേനീവിധം.
------------------------------------------
(*അഡീഷണല്‍ സെക്രട്ടറി, ഊര്‍ജ്ജവകുപ്പ്, സെക്രട്ടേറിയറ്റ്)


സ്നേഹാദരങ്ങളോടെ,
അന്‍വര്‍ ഷാ ഉമയനല്ലൂര്‍

Wednesday, 10 October 2012

Vocational Excellence Award 2012-13 - Rotary Club, Kottiyam

ഈ അവാര്‍ഡിന് തിരഞ്ഞെടുത്തതിന് ബഹുമാന്യരായ എല്ലാ റോട്ടറി ക്ലബ്ബ് അംഗങ്ങള്‍ക്കും  നന്ദി രേഖപ്പെടുത്തുന്നു - അന്‍വര്‍ ഷാ ഉമയനല്ലൂര്‍                                                                      

Monday, 24 September 2012

PAVANAM - 2012 - Pavana Arts & Sports Club, Perayam, Umayanalloor -പാവനം-2012 - പേരയം, ഉമയനല്ലൂര്‍ പാവന ആര്‍ട്ട്സ് & സ്പോര്‍ട്ട്സ് ക്ലബ്ബ് ഓണാഘോഷം, 2012




പൊന്നാണയണിയിക്കുന്നത് - ബഹു. രാജ്യസഭാ എം.പി. ശ്രീ. കെ.എന്‍. ബാലഗോപാല്‍ 

പൊന്നാണയണിയിക്കുന്നത് - ബഹു. രാജ്യസഭാ എം.പി. ശ്രീ. കെ.എന്‍. ബാലഗോപാല്‍  -
വേദിയില്‍- മുന്‍ നിരയില്‍- അന്‍വര്‍ ഷാ ഉമയനല്ലൂര്‍  &  ബഹു. രാജ്യസഭാ എം.പി. ശ്രീ. കെ.എന്‍. ബാലഗോപാല്‍  -
പിന്‍ നിരയില്‍ (വലതുനിന്ന് )- ശ്രീ. അബ്ദുല്‍ ബാരി (ക്ലബ്ബ് പ്രസിഡന്റ്, പാവന), ശ്രീ. ഷഹാല്‍ (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍) മുതലായവര്‍

പൊന്നാണയണിയിക്കുന്നത് - ബഹു. രാജ്യസഭാ എം.പി. ശ്രീ. കെ.എന്‍. ബാലഗോപാല്‍  -
വേദിയില്‍- മുന്‍ നിരയില്‍- അന്‍വര്‍ ഷാ ഉമയനല്ലൂര്‍  &  ബഹു. രാജ്യസഭാ എം.പി. ശ്രീ. കെ.എന്‍. ബാലഗോപാല്‍  -
പിന്‍ നിരയില്‍ (വലതുനിന്ന് )- ശ്രീ. അബ്ദുല്‍ ബാരി (ക്ലബ്ബ് പ്രസിഡന്റ്, പാവന), കുമാരി ആമിന (സംസ്ഥാന സ്കൂള്‍ കലോത്സവ വിജയി, അറബിഗാനം), ശ്രീ. ഷഹാല്‍ (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍), ശ്രീ. കബീര്‍കുട്ടി (
പഞ്ചായത്ത് മെമ്പര്‍), ശ്രീ. ബി.സി. രമേശ് (ജോയിന്റ് സെക്രട്ടറി, പാവന) മുതലായവര്‍

Thursday, 23 August 2012

ഓണാശംസകള്‍ - അന്‍വര്‍ ഷാ ഉമയനല്ലൂര്‍


എല്ലാ സുമനസ്സുകള്‍ക്കും ഹൃദ്യമായ ഓണാശംസകള്‍

അന്‍വര്‍ ഷാ ഉമയനല്ലൂര്‍




Thursday, 16 August 2012

മോചനം - കവിത -Poem - Anwar Shah Umayanalloor


കവിത               അന്‍വര്‍ ഷാ ഉമയനല്ലൂര്‍ 

മോചനം
കയ്പ്പൊന്നുമാറുവാനറിയാതെ നറുതേന്‍
സ്‌മരിച്ചപ്പോഴേകിയീ ശപ്തജന്മം
നെഞ്ചുപൊട്ടിപ്പാടു,മി-ക്കാട്ടുചോലപോല്‍
സഞ്ചരിച്ചീടാനെനിക്കുയോഗം.
ഒരുകവിള്‍ കുടിനീരിനായി,ഞാ,നലയവേ-
യേകിയതെന്തിനായുപ്പുവെളളം
വര്‍ദ്ധിച്ചിടുന്നതാമുഷ്‌ണലോകത്തില്‍ഞാ-
നിഷ്‌ടപ്പെടുന്നില്ല ശിഷ്‌ടകാലം
പാഴ്‌മരമായതിന്‍ ഹേതുഞാന്‍തിരയവേ-
യിറ്റുവീഴുന്നുവെന്‍-ജീവരക്തം
മന്ദമായൊഴുകുമി,ക്കാലമെന്‍ കൈവിരല്‍-
ത്തുമ്പില്‍ക്കുറിച്ചിട്ട-തസ്തമനം
അല്‌പം നിശ്ശബ‌്ദത കാംക്ഷിച്ചുവെങ്കിലും
കേള്‍പ്പിച്ചുവീണ്ടുമസുരവാദ്യം
താഴത്തുനിന്നുഞാനൊന്നെഴുന്നേല്‍ക്കവേ-
വീഴ്‌ത്തുവാനാശിപ്പതാരുനിത്യം?
മോചനം കാത്തുകിടക്കുന്നു നെഞ്ചി,ലെന്‍
യാചനകേള്‍ക്കാത്തയുറ്റബന്ധം
താരങ്ങളോരോ,ന്നടര്‍ന്നുപോകുമ്പോഴോ,
തീരത്തടുക്കുന്നതെന്‍ കബന്ധം.


ജീവിതം...ഈവിധം.. (അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

 ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ...