Friday, 30 November 2012

ഒരു യാത്രാമൊഴി - അന്‍വര്‍ ഷാ ഉമയനല്ലൂര്‍ - Anwar Shah Umayanalloor




ഒരു യാത്രാമൊഴി
(പ്രിയപ്പെട്ട ബാലചന്ദ്രന്‍നായര്‍ അവര്‍കള്‍ക്ക്*)


സ്തുത്യര്‍ഹസേവനത്തിന്റെ സമാപ്തിയില്‍
നിസ്തുല സ്നേഹത്തിന്‍ ഭാഷയിലോതുമീ-
ചെറു-യാത്രാമംഗളംസ്വീകരിച്ചാലുമെന്‍
നയനാര്‍ദ്രകാവ്യപ്പൊരുളിന്നറിഞ്ഞാലും.

കര്‍മ്മജ്ഞനായിരുന്നങ്ങെ,ന്നറിയുവോര്‍-
ക്കാകെയുംവേണ്ടിയേനെഴുതിയോരീരടി
വായിക്കെയറിയാതെയിടറുന്നു, മമശബ്ദ-
മെന്നപോല്‍സഹചരര്‍തന്‍കണ്ഠനാളവും.

ഹ്ലാദമോടൊരുമിച്ചവര്‍നമ്മള്‍-പലകാല-
ദേശങ്ങളകമേയൊരുമിച്ചു ചേര്‍ത്തവര്‍
വളര്‍ത്തിയോരതുപോലിതുവരെയീരമ്യ-
ഹാര്‍ദ്ദബന്ധം: തുടര്‍ന്നീടുന്നസോദരര്‍.

വര്‍ഷങ്ങളെത്രകടന്നുപോയ് ഝടിതിയി-
ലെന്നറിഞ്ഞീടുന്നതിന്‍ സാക്ഷിയേവരും
തുടരട്ടെ!യലിവാര്‍ന്ന ജീവിത വീഥിയില്‍
താവക സുസ്‌മേരവദനവുമായ്;സുഖം.

അനന്തകാലത്തിന്റധീശ്വരാ, കൃപയേക-
യിത്രനാളുംനീ കനിഞ്ഞപോല്‍സന്തതം
നന്മതന്‍ യാത്രാമൊഴിയാണിതെങ്കിലും
ധര്‍മ്മനാഥാ! വാഴ്ത്തിടുന്നിതേനീവിധം.
------------------------------------------
(*അഡീഷണല്‍ സെക്രട്ടറി, ഊര്‍ജ്ജവകുപ്പ്, സെക്രട്ടേറിയറ്റ്)


സ്നേഹാദരങ്ങളോടെ,
അന്‍വര്‍ ഷാ ഉമയനല്ലൂര്‍

ജീവിതം...ഈവിധം.. (അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

 ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ...