umayanalloor.blogspot.com
കവിത
പെയ്തൊഴിയാതെ
ഒരുമഴത്തുളളിയായ്
താഴേയ്ക്കുവീഴിലും
നിന്മൊഴിത്തുളളികളേകുന്നു
വിസ്മയം
ചെറുപുഴയ്ക്കൊപ്പമകന്നുപോമെങ്കിലും
പിന്നെയും
നന്മയുണര്‍ത്തുന്നു നിന്‍സ്വനം.
മണ്‍മറഞ്ഞീടുന്നതിന്‍മുന്‍പ്
ബുധജനം
പിന്‍തിരിഞ്ഞൊന്നുശ്രദ്ധിക്കു
തൃപ്പാരിടം
മുന്‍ലോകരറിവിന്റെയുറവകള്‍കണ്ടിടം
ജനമനസ്സാക്ഷിക്കുണര്‍വ്വുനല്‍കുന്നിടം.
വികൃതമാക്കുന്നുനാമെന്നാല്‍
നിരന്തരം
സുകൃതദാതാവിന്റെ
രമണീയവദനവും
രണഭൂമികള്‍സ്വയംതീര്‍ക്കുമീ
നരവംശ-
ഭരണംനിരീക്ഷിച്ചുരുകുമെന്‍
ധരണിയും.
കണ്ണുപോ,രിന്നിതുകാണുവാനുള്‍ക്കണ്ണു-
തന്നെവേണം
മനുജര്‍ക്കെന്നു നിശ്ചയം!
തന്‍കാര്യമാണിതെന്നിന്നറിഞ്ഞീടില്‍നാം
പിന്‍തിരിഞ്ഞൊന്നിതിലേക്കുശ്രദ്ധിക്കണം.
സര്‍വ്വം
തകര്‍ക്കുന്നിതാചിലര്‍
മഹിയിതില്‍
മുനകോര്‍ത്തമുളളുപോലുളള
ദുര്‍ചിന്തയാല്‍
തണ്ണീര്‍ത്തടങ്ങള്‍
മറഞ്ഞുപോംവേളയില്‍
കണ്ണീര്‍ത്തടങ്ങള്‍
നിറയുന്നു ഝടിതിയില്‍.
നരയുളള
പൊയിനിറങ്ങള്‍ നുകര്‍ന്നീടിനാല്‍
ചിരിമാഞ്ഞു;
ഗ്രാമീണ
ബാലപുഷ്പങ്ങളില്‍
വരികയെന്നിനിയിളംതെന്നലെന്‍
നാടിന്റെ
ശാലീനവാര്‍നിറുക
മെല്ലെത്തലോടുവാന്‍ ?
സാദരം
ശ്രദ്ധക്ഷണിച്ചുകൊണ്ടിന്നുഞാന്‍
നില്‍ക്കേ,
സവിശേഷഗ്രാമം
മറഞ്ഞുപോയ്
മോദം
ക്ഷയിച്ചയെന്‍പ്രാണത്തുലാസിന്റെ
തട്ടിതാ
ഖേദംനിറഞ്ഞിന്നു താഴ്ന്നുപോയ്.
ശിശിരവൃക്ഷങ്ങള്‍കണക്കെയിന്നങ്ങിങ്ങു
നില്‍പ്പുണ്ടറിവിന്‍ദളങ്ങള്‍
കൊഴിഞ്ഞവര്‍
അഴലകത്തൊന്നൊതുക്കീടുവാനാകാതെ,
ചാരത്തുമഴമുകില്‍
വീഴ്ത്തിടുന്നശ്രുനീര്‍.