Friday, 4 July 2014

പുസ്തക ചര്‍ച്ചയും കാവ്യാര്‍ച്ചനയും - സ്വാഗതം - അന്‍വര്‍ ഷാ ഉമയനല്ലൂര്‍

        ************************************************************************
 *******************************************************************************

 *******************************************************************************
 *******************************************************************************

Thursday, 15 May 2014

മെല്ലെ..പ്പെരിയാര്‍.. (കവിത-അന്‍വര്‍ ഷാ ഉമയനല്ലൂര്‍) - Mellepperiyar (Poem)


മെല്ലെ..പ്പെരിയാര്‍..

പ്രിയ മുല്ലപ്പെരിയാര്‍,
നമുക്കിടയില്‍ ദൈവവും ക്ഷണനേരവുംമാത്രം
വ്രതംനോറ്റിരിക്കുന്നിതേഴകള്‍, തകരുന്നു മാനസം
വിധി,യിതെന്തുവിധി; ഞങ്ങളടിത്തിട്ടിലുളളവര്‍
മൃതി,യതിന്‍ രൂക്ഷഗന്ധംവമിപ്പിച്ചു
താഴ്‌വരെയാകെക്കറങ്ങിത്തിരിയവേ,
കരുണതന്‍ സ്മൃതിയില്‍നിന്നേറേയകന്നവര്‍-
ഞങ്ങള്‍; വീണടിഞ്ഞീടുമെന്നിന്നുറപ്പിച്ചവര്‍.

ശ്രുതിമറന്നതിദ്രുതതാളം തുടരവേ,
നെഞ്ചിലൂടൊരുമിന്നലധികരിച്ചീടുന്നു
ആരോടുരചെയ്തിടാന്‍? ഞങ്ങ-
ളാരോരുമില്ലാത്തവര്‍-നിന്റെ-
കരുണയ്‌ക്കുവേണ്ടി കൈകൂപ്പുന്നവര്‍
കണ്ണീരുവറ്റിയ മനസ്സുകള്‍, പിന്നെ,
എണ്ണിയാല്‍ത്തീരാത്ത ദുരിതങ്ങള്‍പേറുവോര്‍.

കാണ്‍മതില്ലേ, തോഴാ,
ഈയേഴകള്‍തന്നഴലിന്നടിത്തറ
മിഴിതുറന്നൊന്നുനോക്കീടുക: കാലമേ,
വഴിതെളിഞ്ഞീടട്ടെ;യൊന്നാഗ്രഹിക്കുക!
തഴഞ്ഞിടൊല്ലേ, ഞങ്ങള്‍ പെരുവഴിയിലായവര്‍
വേരറ്റുപോകാത്ത കൂടെപ്പിറപ്പുകള്‍
ചിതമല്ലിതൊന്നും ശിശിരാചലപതി-
പോലായി കദനത്തിനുയരമെന്നാലും
കാണ്‍മതില്ലേ തോഴാ,
കേള്‍പ്പതില്ലേ പ്രിയ സഹജരേ
പറക്കമുറ്റാത്ത വാക്കുകള്‍
നേര്‍ത്ത വിലാപങ്ങള്‍
മനസാ വചസാ കര്‍മ്മണാ സഹായിക്കില്‍
സഹസ്രകോടി പ്രണാമമര്‍പ്പിച്ചിടാം.

------------------------------------------------
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ താഴ്ഭാഗങ്ങളില്‍
വസിക്കുന്നവരുടെ പ്രാര്‍ത്ഥനാവിലാപം (2011)

Tuesday, 18 March 2014

പുതുശ്ശേരി അവര്‍കള്‍ക്ക് അഭിനന്ദനങ്ങള്‍ - അന്‍വര്‍ ഷാ ഉമയനല്ലൂര്‍

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാനം നേടിയ ശ്രേഷ്ഠകവി ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അവര്‍കള്‍ക്ക് അന്‍വര്‍ ഷാ ഉമയനല്ലൂരിന്റെ അഭിനന്ദനങ്ങള്‍

Saturday, 1 March 2014

ഒരു പുലരിപോലെ..(കവിത) - അന്‍വര്‍ ഷാ ഉമയനല്ലൂര്‍



                കവിത                                അന്‍വര്‍ ഷാ ഉമയനല്ലൂര്‍            

ഒരു പുലരിപോലെ..                                   

സുഖദായകമാം പുലര്‍കാലപറവകള്‍
ചിറകടിച്ചെന്നുമുണര്‍ത്തുന്ന കവിതപോല്‍
വീണ്ടും കുറിയ്ക്കുന്നകമെയെന്നറിയുന്നു;
തിരുസ്‌മേരസാമ്യം സുമങ്ങളോതുന്ന-നിന്‍-
ശുഭമോദകാവ്യം-മഹാശാന്തമീവിധം
മഹിയിലീ, പുലര്‍വല്ലിയില്‍തെളിയുന്നതിന്‍-
പകരമായഴകാര്‍ന്നതാമര്‍ക്കകുഡ്‌മളം
അരുവിയായൊഴുകിടുന്നിന്നിതാ ഹൃത്തിലും
സുഖദായകനേ, നവതിരുസ്‌മരണയും
നിവരുന്നതില്ലൊടുവില്‍ ചപലമോഹങ്ങളും
നുകരുന്നുവീണ്ടും; ശുഭശ്ശാന്തചിന്തയും
ലളിതമായുതിരുന്ന വചസ്സുപോലുളളിലായ്
പൊഴുയുന്നുമന്ദം തവസ്നേഹവര്‍ഷവും
മനനമെന്‍കഴിവുപോല്‍ തുടരുന്നുവെങ്കിലും
വഴിതെളിച്ചീടുകെന്നുടയതേയനുദിനം
മധുവുമായൊരുസുമം വിടരുന്നപോലെയും
മനമാകെയെന്നും നിറയ്ക്കിറ്റു-സ്വാന്തനം
കേള്‍പ്പിതേനീവേളയലിവാര്‍ന്ന പുലരിയെന്‍
ചാരെനിന്നോതിയോരീ, ധന്യജാതകം
ഏഴകള്‍ക്കാശ്രയമായ്, ശക്തിയായ് വിഭോ,
നല്‍കണേനിത്യം! സ്മിതാനന്ദസൂചകം
പുലരുന്നു,ശലഭങ്ങള്‍പോലുലകിലടിയങ്ങള്‍
കാലമേ,ക്ഷണജന്മ മധുനുകര്‍ന്നീവിധം
പുതുകാല നരലോകിമിതുപോലെയെങ്കിലും
നുകരട്ടെ,യിനിശേഷ സുദിനങ്ങനുദിനം
അറിയുന്നു പുലര്‍ചിന്തകളാല്‍ മഹാവിഭോ,
ധനുമാസകവിതയെപ്പൂത്തുലയ്ക്കുന്നതും
മമ ഹൃത്തിലേയ്‌ക്കുനീയിന്നുവന്നെത്തിടാന്‍
വേണ്ടരക്ഷണനേരമെന്നുണര്‍ത്തുന്നതും!!

Friday, 24 January 2014

മകള്‍മുകുളം (കവിത) - അന്‍വര്‍ ഷാ ഉമയനല്ലൂര്‍



     കവിത                        അന്‍വര്‍ ഷാ ഉമയനല്ലൂര്‍       

മകള്‍മുകുളം*

കൊച്ചരിപ്പല്ലുകള്‍തെളിച്ചുനീ,ചിരിച്ചുമറിയുന്നു;
മാതൃമടിത്തൊട്ടിലിന്നുമീപ്പുലര്‍വേളയില്‍
തേടുന്നു; താതലാളന,സ്നേഹാദികള്‍ പിന്നെയു-
മകമെഞാ,നിന്നിളം തെന്നലുമറിയുന്നു.
അറിയാതൊരുമാത്രയിക്കുരുന്നിലൂടെന്‍ശൈശ-
വാദികാലവുമേന്‍തിരഞ്ഞുപോയീടുന്നു,
ചാഞ്ചാടിടുന്നപോല്‍തോന്നുന്നു: പ്രകൃതിയെന്‍-
പിഞ്ചോമനയുടെയീകൊഞ്ചലിലലിയുന്നു
പുലര്‍കാറ്റുപാടവേയുണരുമീകുഡ്മളങ്ങളോടൊ-
ത്തുണരുന്നീകുരുന്നും മൃദുസൂനസാമ്യം
പടിഞ്ഞാറണയവേയുയരും തിങ്കളിന്‍സ്മിതംപോ-
ലറിയുന്നുലകിലിതിന്‍തങ്കസ്‌മേരവര്‍ണ്ണം
ഖിന്നതയെന്നൊന്നതില്ല,യിപ്പൂമുഖംകാണ്‍കിലോ,
മന്നിതിലില്ലിതുവിധം-സുദിനമാംതീരവും
മാതൃഹൃദയമിന്നരികിലിരുന്നീടിനാല്‍ വാടുന്നതി-
ല്ലറിയുന്നുയരുംസുരലോകസാമ്യഭാവവും.

* * *
പൊന്മകള്‍ക്കുകണിയെന്നപോലിന്നുംകിഴക്കാഴി-
മദ്ധ്യേ,കനകകൂമ്പാരമുയര്‍ന്നിടുന്നുമന്ദം
പ്രിയപുഴകളിലിന്നെഴുതിവയ്ക്കുന്നുവാനം, സുദിന-
മൊന്നിലണിയുവാനുളളചിലങ്കതന്നീണം
കൈകോര്‍ത്തുരുമ്മിയിരിപ്പുയിരേകുവാന്‍പോലു-
മല്പംമടിക്കാത്തയിരുയൗവ്വന,രുചിരകാലം
തഴുകിയെത്തുന്നുണര്‍വ്വേകുമൊരു,പതംഗഗീതം
ഹൃദന്തത്തിലൂടുയരുന്നപോ,ലെന്നവണ്ണം
കാതോര്‍ക്കിലതിന്നുമുണ്ടൊരുതാരാട്ടിന്റെയീണം
മാനിയ്ക്കയിന്നതിന്റെയും-സാമൂഹ്യധര്‍മ്മം
വിശ്വൈകശില്പിസൃഷ്ടിച്ച കരുണതന്‍പത്മതീര്‍ത്ഥ-
മഴകേ,താതമിഴികളാണിന്നതിന്‍പ്രതീകം
കൂടുവിട്ടുണരുമീപ്പുലര്‍വീചികളലങ്കരിക്കട്ടെ,സര്‍വ്വ-
മോമനേ,യതിന്‍ചാരെയാണിന്നിരിപ്പതും
സ്തുതിയതിന്നോതിടുന്നിതിലേയകന്നുപോമൊരു
മറുപറവയും, ചാരത്തെയീനീര്‍ച്ചോലയും.
* * *
ചിണുങ്ങിക്കൊണ്ടിടയ്‌ക്കിടെത്തേടുമീ,യോമലാള്‍
പിണങ്ങിനേടുന്നതാംദുഗ്‌ദ്ധംനുണയവേ,
മൃദുലകാരുണ്യമായ്, നിന്‍ കാവല്‍കാണ്മുഞാന്‍
ലളിതമായീസ്മിതംസകലതുമുണര്‍ത്തുന്നു
മനതാരില്‍പുതിയപുലര്‍ചിത്രങ്ങള്‍ നിഴല്‍നീക്കി
യെഴുതുന്നു,സ്മരണീയവര്‍ണ്ണങ്ങളാലിവള്‍
കൊതുച്ചുപോകുന്നിതേനൃതുക്കള്‍പോലിവിടെനി-
ന്നുദിച്ചുമറയാതെ; തുടര്‍ച്ചയായീടുവാന്‍
തിടുക്കമായീടുന്നു; തിരക്കില്‍ഞാന്‍ നില്‍ക്കിലും
സുകൃത-നരജീവിതസ്സുഖമറിഞ്ഞീടുവാന്‍
ഹൃതന്തമേ, മധുരമായ്‌പകര്‍ന്നിടൂ പതിവുപോല്‍
കഴിവതുംസ്പന്ദനം കാതുകള്‍ക്കിമ്പമായ്
പിന്നെയെന്‍ജീവിതലതയൊന്നില്‍ചാര്‍ത്തുവാന്‍
ഭിന്നതകൂടാതെ; നല്‍കുനീ,സുഗന്ധവും
സ്‌മരിച്ചുപോയ് നിന്നിലെനിന്നെയേന്‍ബഹുവിധം
ധന്യമായ്‌ത്തീര്‍ന്നിടുന്നെന്‍കാവ്യജീവിതം!!
-------------------------------------------------
*തങ്കിടുമാണി എന്നുവിളിപ്പേരുളള പൊന്മകള്‍-ആയിഷാ സുല്‍ത്താനയെക്കുറിച്ച്

Monday, 6 January 2014

പ്രിയഗായകന്‍ കെ.പി.ഉദയഭാനുമാസ്റ്റര്‍ക്ക് ആദരാഞ്ജലികള്‍ - അന്‍വര്‍ ഷാ ഉമയനല്ലൂര്‍

പ്രിയഗായകാ, അങ്ങയുടെ ദീപ്തസ്മരണകള്‍ക്കുമുന്നില്‍ ഞങ്ങളുടെ അശ്രുപൂക്കള്‍ സമര്‍പ്പിക്കുന്നു


ജീവിതം...ഈവിധം.. (അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

 ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ...