വൃത്തനിബദ്ധമായ പദ്യങ്ങളും കവിതകളും ഇഷ്ടപ്പെടുന്നുവെങ്കില്‍ അനുവാചകര്‍ക്ക് സ്നേഹാദരങ്ങളോടെ സ്വാഗതം.
Tuesday, 16 April 2013
Saturday, 23 March 2013
ഒസ്യത്ത് (മലയാളം കവിത)-അന്‍വര്‍ ഷാ ഉമയനല്ലൂര്‍
കവിത
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Poem
Anwar Shah Umayanalloor
ഒസ്യത്ത്
തളരരുത്,
കൈപിടിച്ചരികിലൂടിങ്ങനെ-
തുടരേണമോമനക്കുഞ്ഞേ,
ഞാനില്ലയെങ്കിലുമീവഴികള്
നിന്നുടെ-
യാത്രയ്ക്കനുഗുണംതന്നെ.
തുണയായിടേണമീ,നാടി,ന്നൊരുപാടു
നന്മകള്‍ചെയ്യുക!
പൊന്നേ
താണനിലത്തേയൊഴുകു,നീരെന്നു,നീ-
യറിയേണമീ-ദിനം-ധന്യേ.
മേനിനടിക്കാതിരിക്കാന്
ശ്രമിക്കുകില്‍
താനേവളര്ന്നിടാം,
മുന്നേ
മേനിനന്നാക്കുവാനല്ല;
നാം
നേരിന്റെ
തേരാളിയാകണം
പിന്നെ.
ചാഞ്ഞുപോകാതെ,യുറച്ചുനിന്നീടുകി-
ലാമോദമപരര്ക്കുമേകാം
സ്വപ്നങ്ങള്‍
മാറിമറിഞ്ഞീടുമെങ്കിലും
വഴിപിഴച്ചീടാതെ
പോകാം.
ബന്ധങ്ങളൂട്ടിയുറപ്പിച്ചുനിര്ത്തു,കെന്‍
മന്ദസ്മിതംഞാന്
പകരാം
സന്ദര്ശകര്മാത്രമാണു,നാം
ധരയിതി-
ലെന്നറിയാന്
ശ്രമിച്ചീടാം.
കണ്നിറഞ്ഞീടുന്നതെന്തിനെന്നോമന-
ക്കുഞ്ഞേ,മറക്കരുതെന്നും
ചിന്തനംചെയ്യുകെന്
ജീവിതപുസ്തക-
മസ്തമിച്ചീടുന്നു
ഞാനും.
Wednesday, 20 March 2013
പ്രിയകവി സുഗതകുമാരിടീച്ചറിന് അഭിനന്ദനങ്ങള്‍
Tuesday, 19 March 2013
Friday, 8 March 2013
സ്ത്രീയും നിശാഗന്ധിയും (കവിത) - അന്‍വര്‍ ഷാ ഉമയനല്ലൂര്‍
കവിത
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Poem
Anwar Shah Umayanalloor
ഇന്ന് ലോക വനിതാദിനം
സ്ത്രീയും
നിശാഗന്ധിയും
നീയൊരു
പാതിരാപുഷ്പം,
നിന്റെ
ജീവിതംതന്നെ
സന്ദേശം
ചാരുതയേകുന്ന
പാരില്‍-നിന്നെ
യോര്‍ത്തിടുന്നീ
നീലരാവില്‍.
* * *
വിരഹിണിയാണുഞാനെന്നും-നിന്നെ-
യറിയിച്ചതേയില്ലൊതുന്നും
വെയിലേറ്റുവാടാന്‍
പിറന്നു-മണ്ണി-
ലീ,വിധിയെന്നും
തുടര്‍ന്നു.
പരിമളമില്ലാത്ത
ജന്മം-നാരി-
യനുഭവിച്ചീടിലധര്‍മ്മം
ചുളിവുകള്‍
വീഴുമീ നേരം-ആരു
വീണ്ടെടുത്തേകുമെന്‍
സ്മേരം?
ശോകേനയെത്തുന്നു
കാലം-നേരില്‍
മരവിച്ചുപോകുന്നു
മോഹം
അറങ്ങിലൊരുപോല്‍
ഹസിച്ചു-പക്ഷെ-
യണിയറയില്‍ഞാന്‍
സഹിച്ചു.
തെല്ലുമേയില്ലാത്മവീര്യം-ശാന്തി-
യേകില്ലെ
ജീവിതാരാമം
കുരുതിനല്‍കുന്നുഞാനെന്നെ-പകര-
മേകുകില്ലിന്നുഞാന്‍
നിന്നെ.
Tuesday, 5 March 2013
മഹാത്മജി (കവിത) - അന്‍വര്‍ ഷാ ഉമയനല്ലൂര്‍ - Mahathmaji (Malayalam Kavitha) - Anwar Shah Umayanalloor
കവിത
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
മഹാത്മജി
വൈദേശികാധിപത്യത്തിന്റെ
ചങ്ങല-
ക്കെട്ടുകള്‍
പൊട്ടിച്ചെറിഞ്ഞൂ മഹാത്മജി
അന്ധകാരത്തില്‍
വലഞ്ഞയീരാജ്യത്തെ,
ബന്ധനത്തില്‍നിന്നു
മുക്തമാക്കി.
വാക്കിന്റെമുന്നില്‍വിറയ്ക്കാതെ
ഭാരത-
മക്കള്‍ക്കുണര്‍വ്വേകി
ശക്തരാക്കി
തോല്‍ക്കാതെ
തോളോടുതോള്‍ചേര്‍ത്തുനിര്‍ത്തി
തോക്കെടുത്തോര്‍ത്തന്നെ
പത്തിതാഴ്ത്തി.
കര്‍മ്മത്തിലടിയുറച്ചെന്റെ
രാജ്യത്തിന്റെ
ധര്‍മ്മ-ശാന്തിക്കായി
കാവല്‍നില്‍ക്കേ,
സാമര്‍ത്ഥ്യമായുപയോഗിച്ചു
സര്‍വ്വഥാ
സത്യമെ;ന്നായുധമുക്തിമാര്‍ഗ്ഗം.
വിശ്വമെമ്പാടും
പരന്നൂ പരിത്യാഗ-
ശീലനാം
ഗാന്ധിതന്‍ സ്മേരമന്ത്രം
ഒട്ടും
വിലപ്പോയതില്ലയിംഗ്ലീഷുകാര്‍
നമ്മെ
ബന്ധിക്കാന്‍ മെനഞ്ഞ തന്ത്രം.
ഹൃദയത്തിലുയരും
പ്രതീക്ഷപോലൊരുമതന്‍
സമരം
കെടാവിളക്കായ്ത്തെളിഞ്ഞു;
മമ
ജന്മനാടിന്റെ സ്വാതന്ത്ര്യലബ്ധിയ്ക്കായ്
നമ്മനിറഞ്ഞവര്‍
ചേര്‍ന്നുനിന്നൂ.
ആര്‍ദ്രമനസ്സോടെയുന്മേഷവാഹകന്‍
പിന്നെയുമേറെക്കിനാക്കള്‍
കണ്ടു
പക്ഷെ,യേതോ
ബുദ്ധിമാന്ദ്യംഭവിച്ചയാള്‍
വിഷലിപ്തമാനസത്താല്‍ച്ചതിച്ചു.
ഭാഗീരഥപ്രയത്നത്തില്‍
വിജയിച്ച-
ബാപ്പുവിന്
ജീവന് പകുത്തെടുത്തു:
ബിര്‍ലതന്‍മന്ദിരാങ്കണത്തിലാ,
മണിദീപ-
മെന്നേയ്ക്കുമായി
മിഴിയടച്ചു!!
Subscribe to:
Posts (Atom)
ജീവിതം...ഈവിധം.. (അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ...
-
പുസ്തകപ്രകാശനം - ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍ (പ്രശസ്ത കവി), പുസ്തക സ്വീകാരം - ശ്രീമതി. ലീല ഉപാദ്ധ്യായ (എഴുത്തുകാരി), വേദിയ...
-
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ...
-
Poem - ANWAR SHAH UMAYANALLOOR umayanalloor.blogspot.com കവിത ...












































































