Wednesday, 20 March 2013

പ്രിയകവി സുഗതകുമാരിടീച്ചറിന് അഭിനന്ദനങ്ങള്‍

സരസ്വതി സമ്മാന്‍ നേടിയ പ്രിയകവി ശ്രീമതി. സുഗതകുമാരി ടീച്ചര്‍ക്ക് ഹൃദയംനിറഞ്ഞ ആശംസകള്‍

ഇടത്താവളം - സുഗതകുമാരി ടീച്ചര്‍ അവതാരികയെഴുതിയ എന്റെ ആദ്യ കവിതാസമാഹാരം

Friday, 8 March 2013

സ്ത്രീയും നിശാഗന്ധിയും (കവിത) - അന്‍വര്‍ ഷാ ഉമയനല്ലൂര്‍



കവിത             അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Poem             Anwar Shah Umayanalloor


ഇന്ന് ലോക വനിതാദിനം

സ്‌ത്രീയും നിശാഗന്ധിയും


നീയൊരു പാതിരാപുഷ്പം, നിന്റെ
ജീവിതംതന്നെ സന്ദേശം
ചാരുതയേകുന്ന പാരില്‍-നിന്നെ
യോര്‍ത്തിടുന്നീ നീലരാവില്‍.
* * *

വിരഹിണിയാണുഞാനെന്നും-നിന്നെ-
യറിയിച്ചതേയില്ലൊതുന്നും
വെയിലേറ്റുവാടാന്‍ പിറന്നു-മണ്ണി-
ലീ,വിധിയെന്നും തുടര്‍ന്നു.

പരിമളമില്ലാത്ത ജന്മം-നാരി-
യനുഭവിച്ചീടിലധര്‍മ്മം
ചുളിവുകള്‍ വീഴുമീ നേരം-ആരു
വീണ്ടെടുത്തേകുമെന്‍ സ്മേരം?

ശോകേനയെത്തുന്നു കാലം-നേരില്‍
മരവിച്ചുപോകുന്നു മോഹം
അറങ്ങിലൊരുപോല്‍ ഹസിച്ചു-പക്ഷെ-
യണിയറയില്‍ഞാന്‍ സഹിച്ചു.

തെല്ലുമേയില്ലാത്മവീര്യം-ശാന്തി-
യേകില്ലെ ജീവിതാരാമം
കുരുതിനല്‍കുന്നുഞാനെന്നെ-പകര-
മേകുകില്ലിന്നുഞാന്‍ നിന്നെ.

Tuesday, 5 March 2013

മഹാത്മജി (കവിത) - അന്‍വര്‍ ഷാ ഉമയനല്ലൂര്‍ - Mahathmaji (Malayalam Kavitha) - Anwar Shah Umayanalloor


കവിത                              അന്‍വര്‍ ഷാ ഉമയനല്ലൂര്‍

മഹാത്മജി

വൈദേശികാധിപത്യത്തിന്റെ ചങ്ങല-
ക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞൂ മഹാത്മജി
അന്ധകാരത്തില്‍ വലഞ്ഞയീരാജ്യത്തെ,
ബന്ധനത്തില്‍നിന്നു മുക്തമാക്കി.

വാക്കിന്റെമുന്നില്‍വിറയ്‌ക്കാതെ ഭാരത-
മക്കള്‍ക്കുണര്‍വ്വേകി ശക്തരാക്കി
തോല്‍ക്കാതെ തോളോടുതോള്‍ചേര്‍ത്തുനിര്‍ത്തി
തോക്കെടുത്തോര്‍ത്തന്നെ പത്തിതാഴ്ത്തി.

കര്‍മ്മത്തിലടിയുറച്ചെന്റെ രാജ്യത്തിന്റെ
ധര്‍മ്മ-ശാന്തിക്കായി കാവല്‍നില്‍ക്കേ,
സാമര്‍ത്ഥ്യമായുപയോഗിച്ചു സര്‍വ്വഥാ
സത്യമെ;ന്നായുധമുക്തിമാര്‍ഗ്ഗം.

വിശ്വമെമ്പാടും പരന്നൂ പരിത്യാഗ-
ശീലനാം ഗാന്ധിതന്‍ സ്‌മേരമന്ത്രം
ഒട്ടും വിലപ്പോയതില്ലയിംഗ്ലീഷുകാര്‍
നമ്മെ ബന്ധിക്കാന്‍ മെനഞ്ഞ തന്ത്രം.

ഹൃദയത്തിലുയരും പ്രതീക്ഷപോലൊരുമതന്‍
സമരം കെടാവിളക്കായ്‌ത്തെളിഞ്ഞു;
മമ ജന്മനാടിന്റെ സ്വാതന്ത്ര്യലബ്‌ധിയ്ക്കായ്
നമ്മനിറഞ്ഞവര്‍ ചേര്‍ന്നുനിന്നൂ.

ആര്‍ദ്രമനസ്സോടെയുന്മേഷവാഹകന്‍
പിന്നെയുമേറെക്കിനാക്കള്‍ കണ്ടു
പക്ഷെ,യേതോ ബുദ്ധിമാന്ദ്യംഭവിച്ചയാള്‍
വിഷലിപ്തമാനസത്താല്‍ച്ചതിച്ചു.

ഭാഗീരഥപ്രയത്നത്തില്‍ വിജയിച്ച-
ബാപ്പുവിന്‍ ജീവന്‍ പകുത്തെടുത്തു:
ബിര്‍ലതന്‍മന്ദിരാങ്കണത്തിലാ, മണിദീപ-
മെന്നേയ്ക്കുമായി മിഴിയടച്ചു!!



Thursday, 7 February 2013

പ്രണാമം (കവിത) -അന്‍വര്‍ ഷാ ഉമയനല്ലൂര്‍ - PRANAMOM - (Poem) - Anwar Shah Umayanalloor

-->





കവിത          അന്‍വര്‍ ഷാ ഉമയനല്ലൂര്‍




പ്രണാമം

വാജിപോലതിവേഗമെന്നുമെന്‍ ചിന്തകള്‍
ശ്രീജയതിലകമണിഞ്ഞുമുന്നേറുവാന്‍
സജ്ജനപാലകര്‍ക്കൊരുപോലെ,സ്വീകാര്യ-
തേജോമയനേ, നമിപ്പിതാ മുമ്പിലേന്‍.

നവ പ്രാതഃസന്ധ്യാകിരണങ്ങളുയരുമെന്‍
മനതാരിതില്‍ നിറയുന്നുനിന്നാനനം
കമനീയ പൂവാടിയില്‍നിന്നുയര്‍ന്നപോല്‍
ശലഭമായ്‌പ്പാറിടുന്നറിയാതെയെന്മനം.

കാരസ്‌ക്കരത്തിന്റെ, നീരിറ്റ രസനപോല്‍
മാറ്റിയെന്‍ വദനമൊരുകാലമാര്‍ദ്രകം
വിസ്‌മൃതിയില്‍ത്താഴ്ന്നകന്നുവിന്നാകുല-
സത്യങ്ങളാകെയുമെന്നമട്ടായ്, ദ്രുതം.

ഞെട്ടറ്റിടാതെയെന്‍സ്‌മരണകള്‍ സന്തത-
സഹചാരിയായി,മാറ്റീടുന്നു നിന്‍വരം
തൊട്ടേനറിഞ്ഞിടുന്നഴകാര്‍ന്ന ലതികകള്‍
നട്ടുവളര്‍ത്തിടാന്‍ നീട്ടുന്ന തിരുകരം.

സുസ്ഥിതിക്കായ്‌ കേണപേക്ഷിച്ചരാവുകള്‍
സ്‌മരണയിലിന്നുംനിറയുമീവേളയില്‍;
വീഴ്‌ത്തുന്നിടയ്‌ക്കിന്നുമീനിണത്തുളളികള്‍
ചേണറ്റകാലമേ: നോവേറ്റ ചിന്തകള്‍.


ജീവിതം...ഈവിധം.. (അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

 ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ...